4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.
Apr 10, 2026 09:06 AM | By PointViews Editor

       4366 ക്യാമറകൾ;എല്ലാ ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം 100% വെബ് കാസ്റ്റിംഗ് കണ്ണൂരിൽ ഹിറ്റായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പക്ഷെ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഒരു നിലവാരമൊക്കെ സംശയത്തിൻ്റെ വക്കിലായതിനാൽ എത്ര വലിയ സെറ്റപ്പ് ഒക്കെ കെട്ടിപ്പൊക്കിയാലും സംശയത്തിൻ്റെ നിഴൽ വീണിരിക്കും. കോടികൾ പൊട്ടിച്ചും, ടെക്നോളജിയുടെ മുഴുപ്പു തളളിയും ഇരുന്നാൽ കാര്യം നടക്കില്ല. കേരളം കോൺഗ്രസ് ഭരിക്കേണ്ടതാണ്. അതിന് തടസ്സമാകുന്ന എന്ത് ഫലം വന്നാലും ഇത്തവണ കുറ്റം ഇലക്ഷൻ കമ്മിഷന് തന്നെ..... രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വെബ് കാസ്റ്റിംഗ് കണ്ണൂർ ജില്ലയിൽ നടപ്പാക്കിയത് വമ്പൻ ഹിറ്റ്. സമാധാനപരവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ ക്യാമറ കണ്ണുകൾ നിർണായകമായി.


ഒരു വാർ റൂം മാതൃകയിലായിരുന്നു വ്യാഴാഴ്ച്ച ജില്ലാ കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം. 187 ജീവനക്കാർ തങ്ങൾക്ക് മുന്നിൽ നിരത്തിയ 110 ഡെസ്ക്ടോപ്പുകളിലൂടെയും അത്രയും തന്നെ ടി.വികളിലൂടെയും ജില്ലയിലെ 2183 പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച 4366 ക്യാമറ ദൃശ്യങ്ങളിലൂടെ തിരഞ്ഞെടുപ്പിന്റെ ഓരോ മിനുട്ടും നിരീക്ഷിച്ചു.

പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ അപ്പപ്പോൾ ബന്ധപ്പെട്ടും ആപ്പിൽ പോളിംഗ് അപ്ഡേഷൻ താമസിച്ച പ്രിസൈഡിംഗ് ഓഫീസർമാരെ ഉണർത്തിയും തിരഞ്ഞെടുപ്പ് വേഗതയുടെ സകല ചുക്കാനും പിടിച്ചത് വെബ്കാസ്റ്റിങ് ജില്ലാ തല കൺട്രോൾ റൂമിൽ നിന്നായിരുന്നു.

വോട്ടെടുപ്പ് സമയം കഴിഞ്ഞശേഷം 50 ൽ കൂടുതൽ പേർ ടോക്കണുമായി വരി നിൽക്കുന്ന ബൂത്തുകളിലെ ഉദ്യോഗസ്ഥരേയും പിന്നീട് 30 ൽ കൂടുതൽ പേർ വരിയിലുള്ള ബൂത്തുകളിലെ ഉദ്യോഗസ്ഥരേയും അപ്പപ്പോൾ ബന്ധപ്പെട്ട് നടപടികൾ ത്വരിതഗതിയിലാക്കി.

പുലർച്ചെ 5 ന് തുടങ്ങിയ കൺട്രോൾ റൂമിന്റെ പ്രവർത്തനം രാത്രി വൈകിയിട്ടും അവസാനിച്ചിട്ടില്ല.

ബൂത്തുകളിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നതിനായി നിയോഗിച്ച ഓപ്പറേറ്റർമാർക്ക് ഓരോരുത്തർക്കും 24 ബൂത്തുകളുടെ ചുമതല നൽകി. ഓപ്പറേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ സൂപ്പർവൈസർമാരെയും നിയമിച്ചു.

ഇതിലൂടെ ഓരോ സംഭവവും അതിവേഗം കൺട്രോൾ റൂമിലേക്ക് കൈമാറുകയും ആവശ്യമായ നിർദേശങ്ങൾ തത്സമയം നൽകുകയും ചെയ്തു.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ അരുൺ കെ വിജയൻ മുഴുവൻ സമയവും കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ക്രമസമാധാന വിഷയങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച്, റൂറൽ സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ സിറ്റി സൈബർ പോലീസ് വിഭാഗങ്ങളിലെ പോലീസ് ഓഫീസർമാരും ഉണ്ടായിരുന്നു.

കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വകുപ്പുകളിലെ ജീവനക്കാരും വെബ് കാസ്റ്റിങ് കൺട്രോൾ റൂമിന്റെ ഭാഗമായി പ്രവർത്തിച്ചു. മാധ്യമങ്ങൾക്ക് പി.ആർ.ഡി തത്സമയം അപ്ഡേറ്റുകൾ നൽകിയതും ഇവിടെ നിന്നായിരുന്നു.

പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർ ടോമി തോമസ് എന്നിവർ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമിന്റെ നോഡൽ ഓഫീസർമാരായി ചുമതല വഹിച്ചു.

കേന്ദ്ര പൊതു നിരീക്ഷകൻ ഡോ. ബൽക്കർ സിങ്, കണ്ണൂർ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻ രാജ് എന്നിവർ കൺട്രോൾ റൂം സന്ദർശിച്ചു. അസിസ്റ്റൻ്റ് കലക്ടർ എഹ്തെദാ മുഫസിർ, എഡിഎം കല ഭാസ്‌കർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. എൻ സിബി എന്നിവർ മുഴുവൻ സമയവും കാര്യങ്ങൾ നിയന്ത്രിച്ചു. ജില്ലാ തല കൺട്രോൾ റൂമിന് പുറമെ ഓരോ നിയോജകമണ്ഡലം അടിസ്ഥാനത്തിലും കണ്ട്രോൾ റൂം പ്രവർത്തിച്ചിരുന്നു.

4366 cameras; people are watching. The honesty and credibility of the Election Commission will be known when the results come out

Related Stories
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

May 19, 2026 01:18 PM

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ...

Read More >>
വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

May 17, 2026 10:36 AM

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക്...

Read More >>
ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

May 17, 2026 07:26 AM

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക്...

Read More >>
ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

May 17, 2026 06:26 AM

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല...

Read More >>
മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

May 17, 2026 06:00 AM

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി...

Read More >>
Top Stories